കോളയാട് ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
കോളയാട് പ്രദേശം പ്രാചീന ചോളസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. തുളുനാടുമായി മലബാറിനുള്ള ബന്ധം ചരിത്രസത്യമാണ്. പ്രാകൃത തുളു സംസാരിക്കുന്ന ആദി ദ്രാവിഡ ഗോത്രത്തില്പെട്ടവര് ഇന്നും പഞ്ചായത്തിലുള്ളത് ഇതിന്റെ സൂചനയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലേയ്ക്കുള്ള യാത്രാ മാര്‍ഗ്ഗത്തില്‍ ഒരു ഇടത്താവളമായിരുന്നു കോളയാട്. ഈ പഞ്ചായത്തില്‍പ്പെട്ട പെരുവ പ്രദേശങ്ങളില്‍ കാണപ്പെടുന്ന പുരാതന ക്ഷേത്രങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങള്‍ ഇക്കാര്യം ബോധ്യപ്പെടുത്തുന്നു. വീര പഴശ്ശിയുടെ ചെറുത്തു നില്പ്പിന് സഹായം നല്കിയ കുറിച്യ പോരാളികളുടെ പിന്തലമുറക്കാര് ഇന്നും പഞ്ചായത്ത് പ്രദേശങ്ങളില്‍ അധിവസിക്കുന്നു. പഴശ്ശിരാജാവിന്റെ യുദ്ധതന്ത്രങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുക്കാന്‍ ശ്രമിച്ച കൈതേരി അമ്പുവിനെ പെരുവയിലെ കുറിച്യ മൂപ്പനായിരുന്ന മഞ്ചപ്പാറക്കാരണവര് തന്ത്രപൂര്‍വ്വം വധിച്ചതായി പറയപ്പെടുന്നു. എടയാര്‍ ഭാഗത്ത്...
കൂടുതൽ വായിക്കുക