പഞ്ചായത്ത്

കോളയാട് ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് :പ്രഹ്ളാദൻ പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് :റിജി എം പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ.സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം

പി പ്രഹ്ളാദൻ

പ്രസിഡൻ്റ്

റിജി എം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ടി ജയരാജൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ പി കാഞ്ചനവല്ലി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സാജൻ ചെറിയാൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അഖിൽ ഭരതൻ ഒ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ആസ്ഥാനം : കോളയാട്

ഉൾപ്പെടുന്ന വില്ലേജുകൾ : കോളയാട്, വേക്കളം

താലൂക്ക് : തലശ്ശേരി

വിസ്തൃതി : 33.17 ച.കീ.മീ

അതിരുകൾ

വടക്ക്  മാലൂർ - പേരാവൂർ പഞ്ചായത്തുകൾ / തെക്ക് : വയനാട് - കോഴിക്കോട് ജില്ലകൾ / കിഴക്ക് : പേരാവൂർ - കണിച്ചാർ പഞ്ചായത്ത് / പടിഞ്ഞാറ് : ചിറ്റാരിപ്പറമ്പ് പഞ്ചായത്ത്

വാർഡുകൾ : 15

ജനസംഖ്യ : 19790 (2011ലെ സെൻസസ്)

K-SMART App

K-SMART - Mobile App

Download Now

decorative icons

കോളയാട് ഗ്രാമപഞ്ചായത്തിന്റെ ചരിത്രം

കോളയാട് പ്രദേശം പ്രാചീന ചോളസാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. തുളുനാടുമായി മലബാറിനുള്ള ബന്ധം ചരിത്രസത്യമാണ്. പ്രാകൃത തുളു സംസാരിക്കുന്ന ആദി ദ്രാവിഡ ഗോത്രത്തില്‍പെട്ടവര്‍ ഇന്നും പഞ്ചായത്തിലുള്ളത് ഇതിന്റെ സൂചനയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലേയ്ക്കുള്ള യാത്രാ മാര്‍ഗ്ഗത്തില്‍ ഒരു ഇടത്താവളമായിരുന്നു കോളയാട്. ഈ പഞ്ചായത്തില്‍പ്പെട്ട പെരുവ പ്രദേശങ്ങളില്‍ കാണപ്പെടുന്ന പുരാതന ക്ഷേത്രങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങള്‍ ഇക്കാര്യം ബോധ്യപ്പെടുത്തുന്നു. വീര പഴശ്ശിയുടെ ചെറുത്തു നില്‍പ്പിന് സഹായം നല്‍കിയ കുറിച്യ പോരാളികളുടെ പിന്‍തലമുറക്കാര്‍ ഇന്നും പഞ്ചായത്ത് പ്രദേശങ്ങളില്‍ അധിവസിക്കുന്നു. പഴശ്ശിരാജാവിന്റെ യുദ്ധതന്ത്രങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുക്കാന്‍ ശ്രമിച്ച കൈതേരി അമ്പുവിനെ പെരുവയിലെ കുറിച്യ മൂപ്പനായിരുന്ന മഞ്ചപ്പാറക്കാരണവര്‍ തന്ത്രപൂര്‍വ്വം വധിച്ചതായി പറയപ്പെടുന്നു. എടയാര്‍ ഭാഗത്ത്...

കൂടുതൽ വായിക്കുക